ഇറാൻ അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഉപരോധ പ്രഖ്യാപനത്തിലൂടെ ഇറാന് പൂട്ടിട്ട് അമേരിക്ക.

ഇറാൻ അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഉപരോധ പ്രഖ്യാപനത്തിലൂടെ ഇറാന് പൂട്ടിട്ട് അമേരിക്ക.
Oct 13, 2024 07:03 AM | By PointViews Editr


ജറുസലേം: പശ്ചിമേഷ്യയിൽ സംഘർഷം രംഗം മാറിമറിയുന്നു. തങ്ങൾക്ക് എതിരായി നിൽക്കുന്ന അറബ് രാജ്യങ്ങൾക്കെതിരേ ആക്രമണഭീഷണിയുമായി ഇറാൻ രംഗത്തു വന്നതോടെ മറു നീക്കവുമായി അമേരിക്ക വന്നതോടെ കാര്യങ്ങൾ സങ്കീർണമാകുകയാണ്. ഇറാൻ്റെ എണ്ണവില്പ‌നയ്ക്ക് ഉപരോധം ചുമത്തിയാണ് യുഎസ് പശ്ചിമേഷ്യൻ സംഘർഷത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്.


ഇറാനുമായി എണ്ണ വിപണനത്തിലും വിതരണത്തിലും പങ്കാളികളാകുന്ന കമ്പനികളും കപ്പലുകളും ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് അമേരിക്ക മുന്നറിയിപ്പ്. ഇത്തരം കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്യും. അമേരിക്കയുടെ നടപടി വരുന്നതോടെ എണ്ണവില്‌പനയിലൂടെ വരുമാനം കണ്ടെത്തുന്ന ഇറാൻ വെട്ടിലായി.

പ്രതിദിന എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഏഴാം സ്ഥാനത്തുള്ള ഇറാൻ ഉപരോധം വരുന്നതോടെ പട്ടിണിയിലേക്ക് നീങ്ങും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ എണ്ണ വാങ്ങുന്നുണ്ട്. ഉക്രെയ്‌ൻ യുദ്ധം തുടങ്ങിയശേഷം ഇന്ത്യ കൂടുതലായി എണ്ണ ഇടപാട് നടത്തുന്നത് റഷ്യയുമായിട്ടാണ്. യു.എസിൻ്റെ ഉപരോധം ഇറാൻ്റെ സാമ്പത്തികമേഖലയെ തകർക്കും. ഇറാൻ്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് അവരെ സാമ്പത്തികമായി നിലംപരിശാക്കാൻ ഇസ്രയേൽ ശ്രമിക്കും എന്ന് ഉറപ്പാണ്. ഇസ്രയേൽ അപ്രതീക്ഷിതമായി ആക്രമണം നടത്തിയേക്കുമെന്ന ഭയം ഇറാനുമുണ്ട്. ഈ മാസം ആദ്യം ഇസ്രയേലിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.

അമേരിക്കയെയും ഇസ്രയേലിനെയും പരസ്യമായോ രഹസ്യമായോ സഹായിക്കുന്ന അറബ് രാജ്യങ്ങൾ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇറാൻ ഇന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലേ യാ ണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. . സൗദി അറേബ്യ, യുഎഇ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കു നേരെയാണ് ഇറാന്റെ ഭീഷണി. ഈ രാജ്യങ്ങളിലെല്ലാം അമേരിക്കൻ സൈനിക ബേസുകൾ നിലവിലുണ്ട്. ഇറാനെതിരായ ആക്രമണങ്ങൾക്ക് സഹായം നൽകിയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മേഖലയിൽ ഇറാന്റെ ആധിപത്യത്തിന് താല്‌പര്യമില്ലാത്ത ഗൾഫ് രാജ്യങ്ങൾക്ക് പക്ഷേ ഇപ്പോഴത്തെ അവസ്ഥ ഗുണകരമാകില്ല.

ഇറാനും ഇസ്രയേലും നേർക്കുനേർ വന്നാൽ എണ്ണ കയറ്റുമതിയെ അത് ബാധിക്കും. എണ്ണ വിതരണത്തെ ബാധിക്കുന്നത് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലനില്പിനെ ബാധിക്കും. സംഘർഷത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ഈ ഗൾഫ് രാജ്യങ്ങൾ യുഎസിനോട് അഭ്യർത്ഥിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ഘട്ടത്തിൽ 70 ഡോളറിൽ താഴെയായ എണ്ണവില വീണ്ടും 80 ഡോളറിലേക്ക് അടുക്കാൻ കാരണമായത് ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളായിരുന്നു. ഇതിനു പിന്നാലെ 80 ഡോളറിന് അടുത്തെത്തിയ എണ്ണവില വീണ്ടും 75 ഡോളറിൽ താഴെയായി. ചൈനയിൽ നിന്നടക്കമുള്ള ആവശ്യകത കുറഞ്ഞതാണ് എണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ എണ്ണവില കുറയ്ക്കാനുള്ള നീക്കങ്ങൾ ഒന്നും കേന്ദ്രം നടത്തുന്നില്ല താനും.

After Iran threatened the Arab countries, the United States locked Iran by announcing sanctions.

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories